പാലായില്‍ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി; വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഇരുട്ട് ജോമോൻ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കുപ്രസിദ്ധ ഗുണ്ട ഇരുട്ട് ജോമോൻ പോലീസിന്റെ പിടിയിൽ.

നിരവധി കേസുകളിൽ പ്രതിയായ പാലാ മീനച്ചിൽ തെങ്ങും തോട്ടം ഭാഗത്ത് പാറയിൽ വീട്ടിൽ ആന്റണി മകൻ ഇരുട്ട് ജോമോൻ എന്നറിയപ്പെടുന്ന ജോമോൻ (49) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായില്‍ ഹോട്ടൽ നടത്തുന്ന കിഷോർ സെബാസ്റ്റ്യൻ എന്നയാളെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ മുൻപ് ഈ ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിന് കിഷോർ ഇയാള്‍ക്കെതിരെ പാലാ സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കിഷോറിനെ ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തത്.

ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷസംഘം ജോമോനെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് പാലാ സ്റ്റേഷനിൽ വധശ്രമം, അടിപിടി, മോഷണം എന്നിങ്ങനെ നിരവധി കേസുകള്‍ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ മാരായ അഭിലാഷ് എം ഡി, ഷാജി സെബാസ്റ്റ്യൻ, സി.പി.ഓ സുമീഷ് മാക്മില്ലൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.