കുട്ടികളുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്നും പ്രാര്‍ത്ഥിച്ചു ബാധമാറ്റാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് നിരവധി തവണ; പോക്‌സോ കേസില്‍ വ്യാജ പാസ്റ്റര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ആഗസ്റ്റ് മാസം 25ന് വിധിക്കും

Spread the love

സ്വന്തം ലേഖിക

മലപ്പുറം: പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ വ്യാജ പാസ്റ്റര്‍ കുറ്റക്കാരനെന്ന് കോടതി.

പെരിന്തല്‍മണ്ണയില്‍ നടന്ന പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51) എന്നയാളാണ് പോക്‌സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കുടുംബത്തെ പറഞ്ഞു വഞ്ചിച്ച്‌ പലതവണ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിന്തല്‍മണ്ണയില്‍ പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. കണ്‍വെന്‍ഷനില്‍വെച്ച്‌ കുടുംബത്തെ പരിചയപ്പെടുകയും നിങ്ങളുടെ കുടുംബത്തിലെ രണ്ടു കുട്ടികള്‍ക്ക് ബാധ കയറിയട്ടുണ്ടെന്നും ഇതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും ഇയാള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്നു പ്രാര്‍ത്ഥനക്കാരന്‍ ആവശ്യമാണെങ്കില്‍ വീട്ടിലേക്കുവരാമെന്നും പ്രശ്നങ്ങള്‍ പ്രാര്‍ത്ഥിച്ച്‌ മാറ്റിയെടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിപ്പിച്ചു.

ശേഷം വീട്ടിലെത്തിയ പ്രതി കുട്ടിയെ മാനഭംഗപ്പെടുത്തി. പിറ്റേന്നും പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. 2016 ഫെബ്രുവരി 17, 18 തിയ്യതികളിലാണ് കേസിന്നാസ്പദമായ സംഭവം. മാര്‍ച്ച്‌ എട്ടിന് ബാലികയുടെ ബന്ധുവിന്റെ വീട്ടില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നും പരാതിയുണ്ട്. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസ്സെടുക്കുകയായിരുന്നു.

മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 25ന് കോടതി പ്രസ്താവിക്കും. ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്‌സ് ചര്‍ച്ച്‌ ഓഫ് ഗോഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. പാസ്റ്ററെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രതി എന്നാല്‍ വ്യാജനായിരുന്നു.

മഞ്ചേരി സി ഐയായിരുന്ന സണ്ണിചാക്കോയുടെ നേതൃത്വത്തില്‍ എസ് ഐ എസ് ബി കെലാസ്‌നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം 2016 മാര്‍ച്ച്‌ 22നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി. ഇയാള്‍ക്കെതിരെ മറ്റു സ്റ്റേഷനുകളില്‍ കേസുകളുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.