
സ്വന്തം ലേഖകൻ
തന്റെ അഭിനയ മികവ് കൊണ്ട് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ താരമാണ് മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും ഫഹദ് തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.
തമിഴിൽ വേലയ്ക്കാരൻ എന്ന മോഹൻ രാജ ചിത്രത്തിൽ ശിവകാർത്തികേയന്റെ വില്ലൻ ആയി അഭിനയിച്ച ഫഹദ് പിന്നീട് സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലും അഭിനയിച്ചു.
അതിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിക്രം എന്ന കമൽ ഹാസൻ ചിത്രത്തിലും ഫഹദ് വേഷമിടുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കൂടാതെ തെലുങ്കിൽ അല്ലു അർജുന്റെ വില്ലനായി പുഷ്പ എന്ന ചിത്രത്തിലും അടുത്തിടെ ഫഹദ് പ്രത്യക്ഷപ്പെട്ടു. ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ രണ്ടാം ഭാഗത്തിലും പ്രധാന വില്ലൻ ആയി ഫഹദ് ഉണ്ടാകും എന്നാണ് സൂചന.
ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിൽ കൂടി വില്ലൻ ആകാൻ തയ്യാറെടുക്കുകയാണ് ഫഹദ്. പരിയേറും പെരുമാൾ, കർണൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രലാണ് ഫഹദ് ഫാസിൽ വില്ലനായി എത്തുക.

ഉദയനിധി സ്റ്റാലിൻ നായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. വരുന്ന ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ് .
ഫാസിൽ നിർമ്മിച്ച് നവാഗതനായ സജിമോൻ ഒരുക്കുന്ന മലയൻ കുഞ്ഞ് എന്ന ചിത്രമാണ് ഫഹദിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.



