ക്യൂബയിലെ ഇന്ധന ഡിപ്പോയില്‍ സ്‌ഫോടനം; 121 പേർക്ക് പരിക്ക്, 17 പേരെ കാണാനില്ല
ഹവാന: ഇടിമിന്നലേറ്റ് ക്യൂബയിലെ എണ്ണ സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാൾ മരിച്ചു. 121 പേർക്ക് പരിക്കേൽക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു. 17 അഗ്നിശമന സേനാംഗങ്ങളെയാണ് കാണാതായത്.
പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ക്യൂബൻ പ്രസിഡന്‍സിയുടെ ട്വിറ്റർ പേജ് അറിയിച്ചു. ഊര്‍ജവകുപ്പ് മന്ത്രി ലിവാന്‍ അരോന്‍ടെയും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
Third Eye News K
0