
കോട്ടയം: ഏറ്റുമാനൂരിൽ മോഷണശ്രമത്തിനിടെ ഒരാൾ പിടിയിൽ. മോനിപ്പള്ളി പുല്ലുവട്ടം ഭാഗത്ത് പുതുവീട്ടിൽ അനിൽകുമാർ (54) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. മങ്കര കലുങ്ക് ഭാഗത്തുള്ള വീടിന്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്തുകയറി പണം അടങ്ങിയ ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും തുടർന്ന് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് അയർക്കുന്നം സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ, എസ്.ഐ മാരായ സ്റ്റാൻലി, ഗോപകുമാർ, സി.പി.ഓ സുഭാഷ് വാസു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group