play-sharp-fill
ഏറ്റുമാനൂരിൽ ഇരുമ്പ് വാർക്ക തകിടുകൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ മോഷണം;  പ്രതി പിടിയിൽ

ഏറ്റുമാനൂരിൽ ഇരുമ്പ് വാർക്ക തകിടുകൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ മോഷണം; പ്രതി പിടിയിൽ

സ്വന്തം ലേഖിക

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മോഷണ കേസിൽ പ്രതി അറസ്റ്റിൽ.

ഏറ്റുമാനൂർ പുന്നത്തറ മാടപ്പാട് ഭാഗം പ്ലാക്ക തുണ്ടത്തിൽ വീട്ടിൽ രമണൻ മകൻ രൂപേഷ് പി.ആർ (42) എന്നയാളെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അകലകുന്നം മറ്റക്കരയിൽ മണ്ണൂർപള്ളി ഭാഗത്തുള്ള എംബിസി എന്ന ഇരുമ്പു വാർക്ക തകിടുകൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ നിന്നും 70 ഓളം ഇരുമ്പ് വാർക്ക തകിടുകളാണ് പ്രതി മോഷ്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട ഉടമ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ അനേകം കേസുകൾ നിലവിലുണ്ട്.

അയർക്കുന്നം എസ്.എച്ച്.ഓ ആർ മധു, എസ് ഐമാരായ തോമസ് ജോർജ്, സജു ടി.ലൂക്കോസ്, സി.പി.ഓ മാരായ ശ്രീനിഷ് തങ്കപ്പൻ, രമേശൻ ചെട്ടിയാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.