ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന വൃക്ഷങ്ങൾ; ഭയന്ന് കഴിയുന്നത് ഏറ്റുമാനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാർ; പൊലീസിനെ പോലും സംരക്ഷിക്കാത്ത സർക്കാർ സാധാരണക്കാർക്ക് എന്ത് സുരക്ഷിതത്വം നൽകുമെന്ന് നാട്ടുകാർ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഏറ്റുമാനൂര്‍: സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലെ അപകട ഭീഷണിയുള്ള വൃക്ഷങ്ങളോ ശിഖരങ്ങളോ സ്ഥലമുടമകള്‍ തന്നെ മുറിക്കണമെന്ന് ഉത്തരവിറക്കിയ സര്‍ക്കാര്‍ സ്വന്തം ഭൂമിയിലെ വന്‍ വൃക്ഷങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.

ഏതുനിമിഷവും ഒടിഞ്ഞു വീഴാവുന്ന വൃക്ഷങ്ങളുടെ ഭീഷണിയില്‍ പേടിച്ചു വിറച്ച്‌ കഴിയുന്നത് ഏറ്റുമാനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരാണ്. നല്ല കാറ്റടിച്ചാല്‍ ഇവിടെയുള്ള വന്‍മരങ്ങള്‍ കടപുഴകുകയോ ശിഖരങ്ങള്‍ ഒടിഞ്ഞ് വീഴുകയോ ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങള്‍ക്ക് പേടി കൂടാതെ ഉറങ്ങാന്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നതാണ് ഇവർ ആവശ്യപ്പെടുന്നത്. ഏറ്റുമാനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുഖ്യമായും ഭീഷണിയായി നില്‍ക്കുന്നത് ഒരു വാകമരവും ഒരു ആല്‍മരവുമാണ്.

കൊമ്പ് ഒടിഞ്ഞു വീണ് പലപ്പോഴും ക്വാര്‍ട്ടേഴ്‌സിന് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മതിയായ ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് മരങ്ങള്‍ വെട്ടി മാറ്റത്തതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.