
സ്വന്തം ലേഖിക
കോട്ടയം: എരുമേലി മട്ടന്നൂര്‍കര ഭാഗത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ആലപ്പുഴ മുഹമ്മ ചാരമംഗലം ഭാഗത്ത് കല്ലംപുറം കോളനി വീട്ടിൽ വിനോദ് മകൻ മനു വിനോദ് (23) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ മട്ടന്നൂർക്കര ഭാഗത്തുള്ള തോട്ടിൽ ലോറിയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചതിനുശേഷം കടന്നു കളയുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു.
എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ ,എസ്.ഐ അബ്ദുൽ അസീസ്, സി.പി.ഓ രാജേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.