എരിമേലി എലിവാലിക്കര ഇരുമ്പൂന്നിക്കര റോഡിന്റെ പാതയോരങ്ങൾ കൈയേറി വ്യാപക കൃഷി; അപകടങ്ങൾ വർധിക്കുന്നതായി പരാതി

Spread the love

സ്വന്തം ലേഖിക

എരുമേലി: എലിവാലിക്കര ഇരുമ്പൂന്നിക്കര റോഡിന്റെ ഭാഗങ്ങളിൽ വ്യാപക കൈയേറ്റം.

35 കവലമുതൽ പേരുത്തോട് വരെയുള്ള ഭാഗങ്ങളിൽ റോഡ് കൈയേറി നിരവധിയാളുകൾ വിവിധതരത്തിലുള്ള കൃഷി ചെ​യ്യു​ന്ന​തു​മൂ​ലം അപടസാധ്യത വർദ്ധിക്കുന്നു. പ്രദേശത്ത് മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ റോഡുകളുകൾ തോട് പോലെയായ സ്ഥിതിയാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഉണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിന്റെ പല ഭാഗങ്ങളിലും ഒരടിത്താഴ്ചയിൽ കുഴികൾ രൂപപ്പെട്ടു. പാതയോരങ്ങളിൽ കൃഷി ചെയ്യുന്നത് മൂലം ഓടകൾ മൂടിയ അവസ്ഥയിലാണ്. ചെറിയ മഴപെയ്താൽ തന്നെ റോഡിൽ വലിയ വെള്ളക്കെട് ഉണ്ടാകും.

സ്കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാർ പോകുന്ന റോഡിന്റെ ഇരുഭാഗങ്ങളിലും കൈയേറ്റം വ്യാപകമാണ്. റോ​ഡു കൈ​യേ​റി വാ​ഹ​ന​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​ത് കൊണ്ട് പ്രദേശത്ത് നിരവധി വാഹനാപകടങ്ങളും നടന്നിട്ടുണ്ട്.