“പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ; എരുമേലി പ്രെവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ കുടുക്കയിൽ നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചു; ഒടുവിൽ ക്യാമറയിൽ കുടുങ്ങി ബസ് ജീവനക്കാരൻ…..!
സ്വന്തം ലേഖിക
എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ നിന്നു പതിവായി പൈസ എടുക്കുന്ന കള്ളൻ ഒടുവിൽ പിടിയിൽ.
എരുമേലി മുണ്ടക്കയം റൂട്ടിൽ സർവ്വിസ് നടത്തുന്ന ഫായിസ് മോൻ-പറക്ക വെട്ടി എന്ന ബസ്സിലെ ജീവനക്കാരനായ അശോകനാണ് പൊലീസ് പിടിയിലായത്.
വീഡിയോ ഇവിടെ കാണാം
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡിന് ശേഷം പഞ്ചായത്ത് ലേലം മുൻ കരാറുകാർ നിരസിച്ചതിനെ തുടർന്ന് പഞ്ചായത്ത് നേരിട്ട് കുടുംബശ്രി അംഗങ്ങളെ നിർത്തിയാണ് ബസ് സ്റ്റാൻഡിലെ ബസ്സുകളുടെ ടോൾ പിരിവും കംഫർട്ട് സ്റ്റേഷൻ നടത്തിപ്പു നടത്തുന്നത് . ഇവരുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്.
ഇതിന് ശേഷമുള്ള സമയം കുടുക്ക സ്ഥാപിച്ചാണ് പണം സ്വരുപിക്കുന്നത്. ഇതിനായി അഭ്യർത്ഥന ബോർഡ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ കുടുക്കയിൽ വീഴുന്ന പൈസ ആണ് അശോകൻ മോഷ്ടിച്ചിരുന്നത്.
സ്ഥിരമായി വൈകിട്ട് 5 മുതൻ രാവിലെ 7.30 വരെ വീഴുന്ന തുക കാണാതെ വരുന്നത് പതിവായിരുന്നു.ഇത് ചിലർ ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചതിനാലാണ് കള്ളൻ പിടിയിലായത്. വിഡിയോ ശ്രദ്ധയിൽ പെട്ടത് പ്രകാരം പോലിസിൽ പരാതി നൽകുമെന്ന് എരുമേലിപഞ്ചായത്ത് അധികൃതർ അറിയിച്ചു.