video
play-sharp-fill

കോട്ടയം, ഇടുക്കി,  എറണാകുളം,തൃശൂര്‍,   എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സരപരീക്ഷ പരിശീലനം; ഉടൻ അപേക്ഷിക്കാം

കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍, എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ മത്സരപരീക്ഷ പരിശീലനം; ഉടൻ അപേക്ഷിക്കാം

Spread the love

സ്വന്തം ലേഖിക

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണം പദ്ധതി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എറണാകുളം, തൃശൂര്‍, ഇടുക്കി, കോട്ടയം എന്നീ നാലു ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2022 നവംബര്‍ 2 മുതല്‍ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷ പരിശീലന പരിപാടി പെരുമ്പാവൂര്‍ കുന്നത്തുനാട് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും.

പി എസ് സി ബിരുദതലത്തിലുള്ള ഒഴിവുകള്‍ക്കുവേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ബയോഡാറ്റ വാട്ട്‌സ്‌ആപ്പ് നമ്പര്‍ സഹിതം ഒക്ടോബര്‍ 28 ന് മുന്‍പായി ഇ-മെയിലിലോ, നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.