video
play-sharp-fill

ആശങ്ക പടര്‍ത്തി ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഷോറൂമിലെ അഗ്നിബാധ: പത്ത് വണ്ടികള്‍ പൂര്‍ണമായി കത്തി നശിച്ചു; ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് നിഗമനം

ആശങ്ക പടര്‍ത്തി ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഷോറൂമിലെ അഗ്നിബാധ: പത്ത് വണ്ടികള്‍ പൂര്‍ണമായി കത്തി നശിച്ചു; ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്ന് നിഗമനം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കാേട് നഗരത്തില്‍ വൻ ആശങ്ക പടര്‍ത്തി ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഷോറൂമിലുണ്ടായ അഗ്നിബാധ.

വയനാട് റോഡില്‍ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്.
സ്കൂട്ടറിൻ്റെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്. ബാറ്ററി പൊട്ടിത്തെറിച്ചതോടെ സര്‍വ്വീസ് സ്റ്റേഷനിലുണ്ടായിരുന്ന മറ്റു സ്കൂട്ടറുകള്‍ക്കും തീപിടിച്ചു. ആകെ പത്ത് സ്കൂട്ടറുകള്‍ പൂര്‍ണമായി കത്തിനശിച്ചു എന്നാണ് പ്രാഥമിക വിവരം.

അപകടത്തില്‍ ആളപായമില്ല. ബാറ്ററി പൊട്ടിത്തെറിച്ചതാവാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്ന നിഗമനം.