
ഇ- പോസ് സെര്‍വറിൽ തകരാറിന് കാരണം ഓവര്‍ ലോഡ്; തകരാർ പരിഹരിച്ചു; സംസ്ഥാനത്തെ റേഷന്‍ വിതരണത്തിൽ സ്തംഭനമില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണ രംഗത്ത് സ്തംഭനമില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍.
ഇ- പോസ് സെര്‍വറില്‍ ഓവര്‍ ലോഡ് കാരണമാണ് തകരാര്‍ സംഭവിച്ചത്. ഈ തകരാര്‍ പരിഹരിച്ചതായും മന്ത്രി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് വ്യാഴാഴ്ച നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ റേഷന്‍ വാങ്ങി. ഏഴു ജില്ലകളില്‍ രാവിലെ എട്ടരയ്ക്ക് റേഷന്‍ വിതരണം തുടങ്ങി.
മലപ്പുറം തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നീ ജീല്ലകളിലാണ് രാവിലെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.
തകരാര്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രണ്ട് ലക്ഷത്തിലധികം പേര്‍ ബുധനഴ്ച റേഷന്‍ വിഹിതം വാങ്ങിയിട്ടുണ്ട്. റേഷന്‍ വിതരണത്തിനുള്ള പുതിയ സമയ ക്രമീകരണ പ്രകാരം എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോഡ്, ഇടുക്കി ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം റേഷന്‍ വിതരണം ചെയ്യതു.
സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് പുതിയ സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസത്തേക്കാണ് ഈ ക്രമീകരണം. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് റേഷന്‍ വിതരണം പഴയപടി പുനസ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2017 ഏപ്രില്‍ ഒന്നു മുതലാണ് റേഷന്‍ വിതരണം ഇ- പോസ് സംവിധാനത്തിലേക്ക് മാറിയത്. അന്ന് 81 ലക്ഷം കാര്‍ഡുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്‍ഡുകളുടെ എണ്ണം 91.87 ലക്ഷമായി ഉയര്‍ന്നു.
വിതരണം ചെയ്യുന്ന സാധനങ്ങളുടെ എണ്ണം ഉയര്‍ത്തിയിട്ടും ഇ പോസ് സര്‍വറിന്റെ ശേഷി ഉയര്‍ത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നാല് വര്‍ഷത്തിനിടെ പത്ത് ലക്ഷം റേഷന്‍ കാര്‍ഡുകള്‍ പുതിയതായി ചേര്‍ക്കപ്പെട്ടിട്ടും ഇ- പോസ് സെര്‍വറിന്റെ ശേഷി സര്‍ക്കാര്‍ ഉയര്‍ത്തിയില്ല.