
സ്വന്തം ലേഖിക
അമ്പലപ്പുഴ: പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ഓടിച്ച കാർ നിയന്ത്രണംവിട്ടു സൈക്കിളിലിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു.
തകഴി പാണ്ടിയപ്പള്ളി എം.ഉണ്ണിയാണ് (ഉണ്ണിക്കൃഷ്ണൻ-61) മരിച്ചത്. സംസ്ഥാനപാതയിൽ തകഴി ലവൽ ക്രോസിനു സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈഎസ്പി പി.കെ.സാബു ഓടിച്ച കാറാണ് അപകടത്തിൽപെട്ടത്. തിരുവല്ല ഭാഗത്തേക്കു പോകുകയായിരുന്ന കാർ ലവൽ ക്രോസ് ഇറങ്ങിയതോടെ നിയന്ത്രണംവിട്ട് റോഡരികിലെ കൈവരിയിലും പിന്നീട് എതിരെ വന്ന സൈക്കിളിലും ഇടിക്കുകയായിരുന്നു.
റോഡിൽ വീണ ഉണ്ണിയുടെ തലയ്ക്കാണു പരുക്കേറ്റത്. ഡിവൈഎസ്പി നാട്ടുകാരുടെ സഹായത്തോടെ ആംബുലൻസ് വി ളിച്ചുവരുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തകഴി സ്മാരകത്തോടു ചേർന്ന് റോഡരികിൽ തട്ടുകട നടത്തുകയായിരുന്നു ഉണ്ണി. തകഴി ക്ഷേത്രം ജംക്ഷനിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. ഭാര്യ: സുധ. മക്കൾ: ഗീതുമോൾ, സേതുലക്ഷ്മി. മരുമ ക്കൾ: യു.ഗണപതി, രതീഷ്.