
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി മറ്റ് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം: ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: മദ്യപിച്ചു വാഹനമോടിച്ച് മറ്റു വാഹനങ്ങളിലെ യാത്രക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട നടയ്ക്കൽ കീരിയാതോട്ടം ഭാഗത്ത് വലിയവീട്ടിൽ സെയ്ദ് മുഹമ്മദ് മകൻ മുഹമ്മദ് യാസീൻ (37) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് ഈരാറ്റുപേട്ട ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് അമിതവേഗതിയിൽ വാഹനം ഓടിക്കുകയും ഈരാറ്റുപേട്ട മുതൽ ചേന്നാട് കവല വരെയുള്ള ഭാഗങ്ങളിൽ വാഹനം ഓടിച്ചു വന്ന യാത്രക്കാരെ ഇടിച്ചു വീഴ്ത്തുകയും, ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചെമ്മലമറ്റം സ്വദേശിയായ ശ്രീരാഗിനെയും ഇയാളോടൊപ്പം ഉണ്ടായിരുന്ന അഖിൽ എന്നയാളെയും ഇടിച്ചു വീഴ്ത്തി ഗുരുതരമായി പരിക്കുണ്ടാവുകയും ചെയ്തു.
ശ്രീരാഗിനെ പാലാ മാർസ്ലിവാ ഹോസ്പിറ്റലിലും, അഖിലിനെ അമൃതാ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് പോലീസ് ഇയാളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്ത് കൊലപാതകശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ മാരായ വിഷ്ണു വി.വി, സുജിലേഷ്, വർഗ്ഗീസ് കുരുവിള, എ.എസ്.ഐ. ഇക്ബാൽ, സി.പി.ഓ മാരായ അജേഷ് കുമാർ, അനൂപ് സത്യൻ ,സോനു യശോധരൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.