ഓണക്കാലം കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത്; എക്‌സൈസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് മൂന്ന് കോടിയുടെ ലഹരി ഉത്പന്നങ്ങള്‍; കണക്കുകള്‍ പുറത്ത്
സ്വന്തം ലേഖിക
തൃശൂര്‍: ഓണക്കാലം കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് തടയാന്‍ എക്‌സൈസ് 12 ദിവസത്തിനിടെ നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് മൂന്നു കോടി വിലമതിക്കുന്ന ലഹരി ഉത്പന്നങ്ങള്‍.
ആഗസ്റ്റ് അഞ്ച് മുതല്‍ പതിനേഴ് വരെ കണ്ടെടുത്തതിനെ അടിസ്ഥാനമാക്കിയുള്ള ഏകദേശ കണക്കാണിത്. എല്ലാ ജില്ലകളിലും സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും പട്രോളിംഗ് സ്‌ക്വാഡുകളും 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും തുടങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്തംബര്‍ 12 വരെ റെയ്ഡ് തുടരും. റവന്യൂ, പൊലീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച്, ഫോറസ്റ്റ്, മറൈന്‍ പൊലീസ് എന്നിവരുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്തും. കടലിലും ഉള്‍നാടന്‍ ജലപാതകളിലും പരിശോധനയുണ്ടാകും.
മലപ്പുറത്തു നിന്നാണ് കഞ്ചാവ് കൂടുതല്‍ പിടികൂടിയത്. എറണാകുളത്താണ് എം.ഡി.എം.എയും ലഹരിഗുളികകളും കണ്ടെത്തിയത്. ഡല്‍ഹി, ബംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നാണ് ഇവ എത്തിയത്. എം.ഡി.എം.എ ഗ്രാമിന് 4000 – 5000 രൂപയാണ് വില.