മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നു; നിരോധിത മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശ്ശൂർ:നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരിൽ ഡോക്ടർ പോലീസ് പിടിയിൽ. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്.

ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലിൽനിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബെംഗളൂരുവഴി എത്തിച്ചതെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പോലീസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി.

ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേരിവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.