1000 സ്‌ക്വയര്‍ ഫീറ്റുനുള്ളില്‍ അഞ്ചോളം മുറികൾ; സ്പായില്‍ വരുന്നവര്‍ക്ക് മയക്കുമരുന്നും സ്ത്രീകളെയും ആവശ്യത്തിന് ഉപയോഗിക്കാം; ബ്യൂട്ടി സ്പായുടെ മറവില്‍ മയക്കുമരുന്ന് കച്ചവടവും പെണ്‍വാണിഭവും നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; സ്പായില്‍ നിന്ന് കഞ്ചാവും എം.ഡി.എം.എയും എക്സൈസ് പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖിക

തൃശൂര: ബ്യൂട്ടി സ്പായുടെ മറവില്‍ മയക്കുമരുന്ന് കച്ചവടവും പെണ്‍വാണിഭവും നടത്തിയ കേസില്‍ യുവതിയും സുഹൃത്തും എക്സൈസ് പിടിയിൽ.

മൈലിപാടം സ്വദേശി ഹസീന (35)​,​ പട്ടാമ്പി സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അഷ്‌റഫും സംഘവും നടത്തിയ പരിശോധനയിൽ തൃശൂര്‍ ശങ്കരയ്യ റോഡിലുള്ള ഡ്രീംസ് യൂണിസെക്സ് ബ്യൂട്ടി സലൂണ്‍ ബോഡി സ്പായില്‍ നിന്ന് 150 ഗ്രാം കഞ്ചാവും എം.ഡി.എം.എയും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹസീനയും അഭിലാഷും ചേര്‍ന്ന് ബ്യൂട്ടി സ്പായില്‍ വരുന്നവര്‍ക്ക് മയക്കുമരുന്നും സ്ത്രീകളെയും ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു രീതി. ഇവിടെ വരുന്നവരുമായി സമീപ സ്ഥാപനങ്ങളിലെ ആളുകള്‍ വാഹന പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയും ഇവിടെ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്‌തതിനെ തുടര്‍ന്ന് എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു.

മയക്കുമരുന്ന് പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകളും എം.ഡി.എം.എ പാക്ക് ചെയ്യുന്ന ചെറിയ പ്ലാസ്റ്റിക് കവറുകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട് 47,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്തിട്ടുള്ള കെട്ടിടത്തില്‍ 1000 സ്‌ക്വയര്‍ ഫീറ്റുനുള്ളില്‍ അഞ്ചോളം മുറികളാക്കി തിരിച്ചു ആവശ്യക്കാര്‍ക്ക് മുറി നല്‍കുകയും മയക്കുമരുന്നും സ്ത്രീകളെയും ഉപയോഗിക്കുന്നതിന് അവസരമുണ്ടാക്കി കൊടുക്കുകയുമാണ് ഇവർ ചെയ്തിരുന്നത്.

പട്ടാമ്പി സ്വദേശിയായ അഭിലാഷിനെ ഹസീന ഗള്‍ഫില്‍ വെച്ച്‌ പരിചയപ്പെടുകയും കൂട്ടുകച്ചവടത്തില്‍ എത്തിക്കുകയായിരുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഹസീന ഇടയ്ക്കിടെ അഭിലാഷുമായി പലയിടങ്ങളില്‍ കറങ്ങുകയും മയക്കുമരുന്ന് കൊണ്ടുവന്നു പാക്കറ്റുകളിലാക്കി വിതരണം നടത്തുകയുമായിരുന്നു ചെയ്തിരുന്നതെന്ന് എക്സൈസ് പറഞ്ഞു.