അമ്പലപ്പുഴയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവം; കാറോടിച്ച പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിൻ്റെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

അമ്പലപ്പുഴ: തകഴിയില്‍ കാറിടിച്ച്‌ സൈക്കിള്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ച ഡിവൈഎസ്പിയുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം.

പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സാബുവിനെതിരെയാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
കഴിഞ്ഞ 11 നു രാത്രി 12നാണ് അപകടമുണ്ടായത്.
അമിതവേഗത്തിലെത്തിയ കാര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കാര്‍ അമിതവേഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി ആരംഭിച്ചിരിക്കുന്നത്.