
സ്വന്തം ലേഖകൻ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ റോഷൻ ആൻഡ്രൂസ്-ദുൽഖർ ടീം ആദ്യമായി ഒന്നിക്കുന്ന സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു.
ജനുവരി 14നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ദുല്‍ഖര്‍ സല്മാന് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘എല്ലാവരെയും പോലെ ഞങ്ങളും സല്യൂട്ട് റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലായിരുന്നു. എന്നാല്‍ നിലവിലെ കൊവിഡ് – ഒമിക്രോണ്‍ സാഹചര്യത്തില്‍ താത്കാലികമായി ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്.

നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ എല്ലാവരുടെയും സുരക്ഷയും ആരോഗ്യവുമാണ് പ്രധാനം. എല്ലാവരും സുരക്ഷിതരായി തന്നെ ഇരിക്കാന്‍ ശ്രമിക്കുക.എത്രയും പെട്ടന്ന് തന്നെ ചിത്രം തിയേറ്ററിലെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി’- എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.
ബോളിവുഡ് താരമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മാണം. ദുല്‍ഖര്‍ നിര്‍മ്മാതാവാകുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്.



