
സ്വന്തം ലേഖിക
കൊല്ലം: കൊല്ലത്തെ നീണ്ടകര താലൂക്കാശുപത്രിയിലെ നഴ്സിനും ഡോക്ടര്‍ക്കും നേരെ ഒരു സംഘം യുവാക്കളുടെ ക്രൂരമായ ആക്രമണം.
നീണ്ടകര താലൂക്കാശുപത്രിയിലെ ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍, നഴ്സ് ശ്യാമിലി എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സിനെ മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സാരമായ പരിക്കുകളോടെ ഡോക്ടറെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്ന് പറഞ്ഞാണ് യുവാക്കള്‍ ആക്രമിച്ചതെന്നാണ് പരിക്കേറ്റ ഡോക്ടര്‍ പറയുന്നത്. കമ്പി വടികള്‍ ഉപയോഗിച്ചാണ് ഡോക്ടറേയും നഴ്സിനേയും യുവാക്കള്‍ മര്‍ദ്ദിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് നീണ്ടകര ആശുപത്രിയിലെ ഒപി സേവനം ബഹിഷ്കരിക്കാന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചിരിക്കുകയാണ്. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



