നടി ആക്രമിക്കപ്പെട്ട കേസ്; വിഐപി ഇപ്പോഴും കാണാമറയത്ത്‌; ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നടന്‍ ദിലീപ് പ്രതിയായ ലൈംഗിക അതിക്രമ കേസിലെ വിഐപിയായ ശരത്ത് വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് അന്വേഷണ സംഘം. വിഐപി താനാണെന്ന് പുറത്തുവന്ന സാഹചര്യത്തില്‍ ശരത്ത് ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.2017 നവംബര്‍ 16 ന് ശരത് വിദേശയാത്ര നടത്തിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ ശരത്തിന്റെ പാസ്‌പോര്‍ട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്നതിന് ശേഷം ശരത്തിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത്ത് ഹാജാരാവാതെ ഒളിവില്‍ പോവകയാണ് ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ശരത്ത് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്നാണ് പരിഗണിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച്ച പരിഗണിക്കാനിരുന്ന കേസ് ദിലീപിന്റെ അഭിഭാഷകന്‍ വരാത്ത സാഹചര്യത്തില്‍ മാറ്റി വെക്കുകയായിരുന്നു.