നടി ആക്രമിക്കപെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; കാവ്യക്കും അനൂപിനും കുറ്റകൃത്യത്തെക്കുറിച്ച് അറിയാമായിരുന്നെന്ന് മൊഴി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നടിയെ അക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപും കൂട്ടാളികളും ശ്രമിച്ചതിന് 20 ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ.

കുറ്റകൃത്യത്തിന്‍റെ വിവരങ്ങള്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപിനും കാവ്യ മാധവനും അറിയാമായിരുന്നെന്നും അദ്ദേഹം മൊഴി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാസ്ത്രീയ പരിശോധനയിലൂടെ ഈ തെളിവുകളുടെ വിശ്വാസ്യത ബോധ്യപ്പെടും. ഓരോ ഡിജിറ്റൽ തെളിവും സംഭവിച്ച തിയതിയും സമയവും അടക്കം ക്രോഡീകരിച്ചാണു കൈമാറിയത്.

മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളുടെ വിശ്വാസ്യത ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടത് എന്റെ കൂടി ആവശ്യമാണ്.

കുറ്റകൃത്യത്തെ കുറിച്ചു നേരിട്ട് അറിയാവുന്ന കാര്യങ്ങൾ തുറന്നുപറഞ്ഞപ്പോൾ മാനസിക സമ്മർദം ഇല്ലാതായി’അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ ദിവസം കഴിയും തോറും കേസിൽ പുതിയ വഴിത്തിരുവുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദിലീപിനെതിരെ ഇനിയും കൂടുതൽ തെളിവുകളും മൊഴികളും തുടർ ദിവസങ്ങളിലും
പുറത്തുവരുമെന്നാണ് അഭ്യൂഹങ്ങൾ.