അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ; നടന്‍ ദിലീപിനെതിരെ പുതിയ കേസെടുത്ത് ക്രൈംബ്രാഞ്ച്

Spread the love

സ്വന്തം ലേഖിക

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായ നടന്‍ ദിലീപിനെതിരെ പുതിയ കേസെടുത്ത് ക്രൈംബ്രാഞ്ച്.

ദിലീപ് അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജാമ്യമില്ലാ കുറ്റം ചുമത്തി ക്രൈംബ്രാഞ്ചാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് എസ് പി എസ് സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഘട്ടത്തില്‍ കേസ് അന്വേഷിക്കുക.

ദിലീപിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോവുന്ന ദൃശ്യങ്ങളില്‍ പോസ് ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാണിച്ച്‌ ഇവര്‍ അനുഭവിക്കും എന്ന് ദിലീപ് പറഞ്ഞതിന് താന്‍ സാക്ഷിയാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

‘എസ്.പി കെ എസ് സുദര്‍ശന്‍റെ കൈ വെട്ടണം’ എന്നതടക്കമുള്ള പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. അപായപ്പെടുത്താന്‍ ശ്രമിക്കുക, ഇതുമായി ബന്ധപ്പെട്ട ​ഗൂഢാലോചന നടത്തുക തുടങ്ങിയ കാര്യങ്ങള്‍ എഫ്‌ഐആറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.