ദിലീപ് കേസിൽ കോടതിയുടെ ഇടപെടൽ; കസ്റ്റഡി ആവശ്യമെന്ന് തോന്നുന്നില്ല, ആരോപണം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടെന്നും കോടതിയുടെ നിരീക്ഷണം

Spread the love

സ്വന്തം ലേഖകൻl

video
play-sharp-fill

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍. വീഡിയോ അടക്കമുള്ള ശക്തമായ തെളിവുണ്ട്.

ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ല,എന്നാല്‍ ചില തെളിവുകള്‍ കോടതിക്ക് കൈമാറാമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം,അറസ്റ്റ് ചെയ്യുന്ന പഴയ ദൃശ്യം കണ്ടെന്നും അവര്‍ അനുഭവിക്കുമെന്ന് പറഞ്ഞെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ശപിക്കുന്നതെങ്ങനെ കൊലപാതക ഗൂഢാലോചനയാവുമെന്നാണ് പ്രതിഭാഗം ചോദിച്ചത്.  

ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്നും മൊഴിയില്‍ വൈരുധ്യമുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടരുന്നതിനിടെ പ്രതിഭാഗം വ്യക്തമാക്കി.

നിലവിലുള്ള മൊഴി വച്ച് ആരോപണം നിലനില്‍ക്കാന്‍ ബുദ്ധിമുട്ടെന്നും ഗൂഢാലോചന അന്വേഷിക്കാന്‍ കസ്റ്റഡി ആവശ്യമെന്ന് തോന്നുന്നില്ലെന്നും വാദത്തിനിടെ കോടതി നിരീക്ഷിച്ചു.ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമെന്ന് വാദം തുടങ്ങുന്നതിന് മുന്‍പ് കോടതി പരാമര്‍ശിച്ചു.