പണം കൈമാറിയതിനും സാക്ഷികളെ സ്വാധീനിച്ചതിനും ദിലീപിനെതിരെ കൃത്യമായ തെളിവുകൾ കൈവശമുണ്ട്: ബാലചന്ദ്രകുമാർ

പണം കൈമാറിയതിനും സാക്ഷികളെ സ്വാധീനിച്ചതിനും ദിലീപിനെതിരെ കൃത്യമായ തെളിവുകൾ കൈവശമുണ്ട്: ബാലചന്ദ്രകുമാർ

സ്വന്തം ലേഖകൻ

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റുന്നതിന് ദിലീപ് പണം കൊടുത്തതിനും സ്വാധീനിച്ചതിനും തെളിവുണ്ടെന്ന് ബാലചന്ദ്രകുമാറിന്റെ സുപ്രധാന വെളിപ്പെടുത്തൽ.
കേസിൽ പൊലീസിന് മുമ്പാകെ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാര്‍. പൊലിസീന് ഡിജിറ്റല്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്.

ബാലചദ്രകുമാറിന്റെ വാക്കുകൾ –

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ദിലീപിന്റെ സുഹൃത്തായ നിര്‍മ്മാതാവ് തന്റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാര്‍. ദിലീപിനെതിരെ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരുമെന്നും ബാലചന്ദ്രകുമാര്‍. സാക്ഷികളെ കൂറു മാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും ബാലചന്ദ്രകുമാര്‍.

സാക്ഷികളെ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതിന്റെ തെളിവുണ്ട്. സാക്ഷിയായ സാഗര്‍ കൂറുമാറിയതിന്റെ വിശദാംശങ്ങള്‍ കയ്യിലുണ്ടെന്നും ബാലചന്ദ്രകുമാര്‍. ഇക്കാര്യം ദിലീപ് പറയുന്നതിന്റെ തെളിവ് പക്കലുണ്ട.

ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാവുന്നത് ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെ ഉണ്ടെന്നും ബാലചന്ദ്രകുമാര്‍.

ദിലീപിനെ നായകനാക്കി ‘പിക് പോക്കറ്റ്’ എന്ന സിനിമ ഒരുക്കാൻ മുൻ നിശ്ചയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി നാല്‍പത് ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വി.ഐ.പി എത്തിച്ചിരുന്നുവെന്നും.

ഇത് ദിലീപും സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നേരിട്ട് നല്‍കിയതായും ബാലചന്ദ്രകുമാര്‍.

നിരന്തരം ദിലീപ് പള്‍സര്‍ സുനിയുമായുള്ള തന്റെ ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ തന്നെ വിളിച്ചിരുന്നതായും ഇതിന് രേഖകളുണ്ടെന്നും ബാലചന്ദ്രകുമാര്‍.ദിലീപുമായുള്ള പള്‍സര്‍ സുനിയുടെ ബന്ധത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ബന്ധുക്കള്‍ പലതവണ നിര്‍ബന്ധിച്ചുവെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി.

പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം പുറത്തു പറഞ്ഞാല്‍ തന്റെ ജാമ്യത്തെ അതൊരുപക്ഷേ ബാധിച്ചേക്കാമെന്ന് ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി