ബസില്‍ വെച്ച്‌ വിദ്യാര്‍ഥിനിയെ മോശമായി സ്പർശിച്ചു; പ്രതികരിച്ച് വിദ്യാർഥിനികൾ;  ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍

ബസില്‍ വെച്ച്‌ വിദ്യാര്‍ഥിനിയെ മോശമായി സ്പർശിച്ചു; പ്രതികരിച്ച് വിദ്യാർഥിനികൾ; ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

പോത്തന്‍കോട്: ബസില്‍ വെച്ച്‌ വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയതിന് ഡെപ്യൂട്ടി ലേബര്‍ കമ്മീഷണർ അറസ്റ്റിൽ.

ഡെപ്യൂട്ടി ലേബര്‍ കമ്മീഷണറും
ഡെപ്യൂട്ടേഷനില്‍ കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുരേഷാണ് (51) അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസില്‍ സമീപത്തിരുന്ന ബിടെക് വിദ്യാര്‍ഥിനിയോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.

നാഗര്‍കോവിലിലെ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കൊല്ലം സ്വദേശിനിയാണ് പരാതി നല്‍കിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊടുങ്ങല്ലൂരിലേക്കു പോകുന്ന കെഎസ്‌ആര്‍ടിസി ബസില്‍ വിദ്യാര്‍ഥിനിയും കൂട്ടുകാരിയും ഇരുന്ന സീറ്റില്‍ ഒപ്പം സുരേഷ് വന്നിരുന്നു. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാംപസിനു സമീപം എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ ഇയാള്‍ മോശമായി സ്പര്‍ശിച്ചു.

വിദ്യാര്‍ഥിനികള്‍ ഇയാള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. ബസ് കണിയാപുരം ഡിപ്പോയിലെത്തിയപ്പോള്‍ സുരേഷ് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചു.

എന്നാല്‍ മറ്റു യാത്രക്കാര്‍ തടഞ്ഞു മംഗലപുരം പൊലീസിനെ ഏല്‍പിക്കുകയായിരുന്നു.