
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിഗ്രി സംവിധാനത്തിന്റെ ഘടന മാറാനൊരുങ്ങുന്നു.
മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്സ് ഇനി മുതല്‍ 4 വര്‍ഷമായിരിക്കും. നാലു വര്‍ഷം കൃത്യമായി തന്നെ പൂര്‍ണ്ണമാക്കണമെന്നില്ല. 3 വര്‍ഷം പഠിക്കുമ്പോള്‍ തന്ന, വേണമെങ്കില്‍ ഡിഗ്രി മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിക്ക് നല്‍കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ഡിഗ്രി ആയിരിക്കും നല്‍കുക. അതായത് നാലാം വര്‍ഷത്തില്‍ ഗവേഷണത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക.
നാലുവര്‍ഷത്തെ ഓണേഴ്സ് ഡിഗ്രി ഉള്ളവര്‍ക്ക് നേരിട്ട് പിജി കോഴ്സില്‍ രണ്ടാം വര്‍ഷത്തില്‍ ലാറ്ററല്‍ എന്‍ട്രി നല്‍കണമെന്നാണ് ഇപ്പോഴത്തെ പുതിയ തീരുമാനം. ഇതൊക്കെ തന്നെ അടുത്ത അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ പോകുകയാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണത്തെക്കുറിച്ചുള്ള ശ്യാം ബി മേനോന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഘടനാപരമായ വലിയ മാറ്റത്തിലേക്ക് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഇപ്പോള്‍ മാറുന്നത്.