play-sharp-fill
ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും; നാളെ കസ്റ്റഡി അപേക്ഷ നല്‍കും; പ്രദേശത്ത് കനത്ത പൊലീസ് കാവല്‍

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും; നാളെ കസ്റ്റഡി അപേക്ഷ നല്‍കും; പ്രദേശത്ത് കനത്ത പൊലീസ് കാവല്‍

സ്വന്തം ലേഖിക

കിഴക്കമ്പലം: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇന്ന് പുറത്തുവരും.


തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ദീപുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കേസില്‍ കിഴക്കമ്പലം സ്വദേശികളായ ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

പ്രദേശത്ത് കനത്ത പൊലീസ് കാവല്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം പന്ത്രണ്ടിന് വൈകിട്ട് വീടിന് മുന്നില്‍ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് പെയിന്റിംഗ് തൊഴിലാളിയായിരുന്ന ദീപുവിന് മര്‍ദ്ദനമേറ്റത്.

തലവേദനയെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് ദീപുവിനെ പഴങ്ങനാട് സമരി​റ്റന്‍ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചത്. സി.ടി സ്‌കാനിംഗില്‍ തലയില്‍ രക്തസ്രാവം കണ്ടതിനാല്‍ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാ​റ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.