
സ്വന്തം ലേഖിക
കൊച്ചി: കിഴക്കമ്പലത്തെ കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കുടുംബത്തിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ട്വന്റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ്.
ദീപുവിന്റെ കുടുംബത്തിന്റെ എല്ലാ ചിലവും ഇനി പാര്‍ട്ടി ഏറ്റെടുക്കും. കുട്ടികളുടെ പഠനം, രക്ഷകര്‍ത്താക്കളുടെ ചികിത്സ ഇങ്ങനെയെല്ലാം പാര്‍ട്ടി ഏറ്റെടുക്കും. ദീപുവിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സാബു ജേക്കബ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘മറ്റ് പാര്‍ട്ടികളെപ്പോലെ രക്തസാക്ഷി മണ്ഡപം പണിയാനോ അതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്താനോ ട്വന്റി20 ഇല്ല. ദീപുവിന്റെ കുടുംബാംഗങ്ങള്‍ക്ക് അന്ത്യം വരെയും പ്രസ്ഥാനത്തിന്റെ പിന്തുണയുണ്ടാകും.’
സാബു ജേക്കബ് പറഞ്ഞു.
കിഴക്കമ്പലത്ത് ലൈറ്റ് അണയ്‌ക്കല്‍ സമരത്തിനിടെയാണ് കിഴക്കമ്പലം സ്വദേശി ദീപു(38)വിന് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ദീപു വൈകാതെ മരിച്ചു.
ദീപുവിന്റെ സംസ്‌കാരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയതോടെ കോവിഡ് ചട്ടലംഘനത്തിന് ഇവരുടെ പേരില്‍ കേസെടുത്തിരുന്നു,
ദീപുവിന്റെ മരണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ട്വന്റി 20 ആരോപിച്ചിരുന്നു.
എന്നാല്‍ കരള്‍ രോഗിയായിരുന്നു ദീപുവെന്നായിരുന്നു സിപിഎം മറുപടി. ഇതിനെ ട്വന്റി 20യും ദീപുവിന്റെ കുടുംബാംഗങ്ങളും തളളി. ദീപുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ട്വന്റി 20 ആവശ്യമുന്നയിച്ചത്.