“എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു”; സോഷ്യല്‍ മീഡിയയില്‍ വൈറലായി പത്രപ്പരസ്യം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കാന്‍ പത്രപരസ്യങ്ങള്‍ നൽക്കുന്നത് നിരവധി തവണ നമ്മള്‍ പത്രങ്ങളില്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഒരു വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ഒരു പരസ്യമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് വൈറലാകാനുള്ള കാരണം, പരസ്യം മരിച്ച വ്യക്തി തന്നെ നല്‍കിയതാണ്.
ഐ.പി.എസ് ഉദ്യോഗസ്ഥനായ റുപിന്‍ ശര്‍മ്മയാണ് പത്രകട്ടിംഗിന്‍റെ ചിത്രം ട്വീറ്റ് ചെയ്തത്.
‘ഇതെല്ലാം ഇന്ത്യയിലെ സംഭവിക്കു’ എന്ന അടിക്കുറിപ്പോടെയാണ് റുപിന്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.