
നാല് ദിവസമായി റോഡ് അരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവ അധ്യാപകന്‍റെ മൃതദേഹം
സ്വന്തം ലേഖിക
മേട്ടുപ്പാളയം: നാലുദിവസമായി റോഡ് അരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം.
മേട്ടുപ്പാളയം-ഊട്ടി റോഡില്‍ ബ്ലാക്ക് തണ്ടറിന് സമീപത്താണ് സംഭവം. ഇവിടെ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് നാല്‍പ്പതുകാരന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഊട്ടി യെല്ലനല്ലി ചാത്തൂര്‍ സ്വദേശി രഞ്ജിത്താണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാവിലെയാണ് ഒരാള്‍ കാറിനുള്ളില്‍ ഉള്ളതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. മേട്ടുപാളയം പൊലീസ് എത്തി കാര്‍ പരിശോധിച്ച്. അതില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് വഴിയാണ് രഞ്ജിത്തിനെ തിരിച്ചറിഞ്ഞത്.
ഗൂഡല്ലൂര്‍ മണ്ണൂത്ത് വയല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണം നടന്ന് മൂന്നുദിവസമെങ്കിലും ആയിട്ടുണ്ടെന്ന് പൊലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൃതദേഹം കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.