
സ്വന്തം ലേഖിക
മദ്ധ്യപ്രദേശ്: കയറിലൂടെ നദി മുറിച്ചുകടക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗോച്ച്‌പുര ഗ്രാമത്തില്‍ നിന്നുള്ള കുട്ടിയാണ് സാഹസികമായി നദി മുറിച്ചുകടക്കുന്നത്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെയാണ് ഗോച്ച്‌പുര ഗ്രാമം.
വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നദിക്ക് കുറുകെ പാലമില്ലാത്തതുമൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകണമെങ്കില്‍ ഇത്തരത്തില്‍ കയറിലൂടെ സാഹസികമായി നടക്കാതെ രക്ഷയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ പ്രദേശത്ത് നിന്ന് കുട്ടികളുടെ സ്കൂളിലേക്ക് കുറച്ചധികം ദൂരമുണ്ട്. പ്രധാന റോഡിന്റെ അവസ്ഥ വളരെ മോശമാണ്.
കൃത്യസമയത്ത് സ്കൂളിലെത്താനാണ് എളുപ്പവഴിയിലൂടെ പോകുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്.



