സീറോ മലബാര്‍ ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി; നേരിട്ട് ഹാജരാകുന്നതിലെ ഇളവ് സുപ്രീം കോടതി തള്ളി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂ‌ഡല്‍ഹി: സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി.

കേസിലെ വിചാരണ നടപടികളില്‍ നേരിട്ട് ഹാ‌ജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തില്‍ ഉത്തരവിറക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്റ്റിസ് റിഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനത്തോടെ നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് നേരിട്ട് ഹാജരാകേണ്ടി വരും.

സീറോ മലബാര്‍ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി നല്‍കിയ ഹര്‍ജി ഉള്‍പ്പെടെ ജനുവരി രണ്ടാം വാരം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.