
സ്വന്തം ലേഖിക
കോട്ടയം: ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ
പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് ചങ്ങനാശ്ശേരി കോടതി.
ചങ്ങനാശ്ശേരി മാടപ്പള്ളി മാമൂട് ഭാഗത്ത് പേഴത്തോളില്‍ വീട്ടിൽ രാമകൃഷ്ണൻ മകന്‍ കൃഷ്ണകുമാര്‍ (രാഹുല്‍ -24) എതിരെയാണ് വാറണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും വീട്ടിൽ ബോംബെറിഞ്ഞ കേസിൽ കടത്തുരുത്തി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ പ്രതിയാണ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിലാണ്. കൂടാതെ ഇയാൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ട്.
പ്രതി വ്യാജ പേരും മേല്‍വിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുള്ളതും തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പടാന്‍ സാധ്യതയുള്ള ആളുമാണ്. ഇയാൾക്കെതിരെ ചങ്ങനാശ്ശേരി കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
കൃഷ്ണകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഈ നമ്പറിൽ അറിയിക്കുക.
ഡി.വൈ.എസ്.പി. ചങ്ങനാശ്ശേരി – 9497990263
എസ്.എച്ച്.ഓ. ചിങ്ങവനം – 9497947162
എസ്.ഐ. ചിങ്ങവനം – 9497980314
ചിങ്ങവനം പോലീസ് സ്റ്റേഷന്‍ – 0481 2430 587