video
play-sharp-fill

പ്രതിയുടെ വീട്ടില്‍ നിന്നുമെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കി;   കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐക്കെതിരെ കുറ്റപത്രം

പ്രതിയുടെ വീട്ടില്‍ നിന്നുമെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കി; കോഴിക്കോട് ക്രൈം ബ്രാഞ്ച് സിഐക്കെതിരെ കുറ്റപത്രം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സിബി തോമസിനെതിരെ കുറ്റപത്രം.

കൈയാങ്കളി കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നുമെടുത്ത സ്വര്‍ണവും പണവും കോടതിയില്‍ ഹാജരാക്കാതെ മുക്കിയെന്ന് കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‌മോഷണ കേസില്‍ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം നല്‍കിയത് പണം ദുര്‍വിനിയോഗത്തിന് മാത്രമാണ്. സംഭവം നടന്ന 2009 ല്‍ പേരൂര്‍ക്കട പ്രൊബേഷണറി എസ് ഐയായിരുന്നു സിബി തോമസ്.

അന്ന് പേരൂര്‍ക്കട സിഐയായിരുന്ന അശോകന്‍, എസ് ഐ യായിരുന്ന നിസാം എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കി. അശോകനും നിസാമാനുമെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ.