പാലക്കാട് മൂന്ന് മാസമായി കറവുള്ള പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു; പശുവിനെയും കുട്ടിയെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പിൻ്റെ നിര്‍ദ്ദേശം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: പാലക്കാട് മേലാമുറിയില്‍ പശുവിന് പേ വിഷബാധ സ്ഥിരീകരിച്ചു.

മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്.
ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പശുവിനെയും കുട്ടിയെയും കൊല്ലാന്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴയിലും കണ്ണൂരിലും തൃശൂരിലും സമാനമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.

കണ്ണൂരില്‍ ആയിക്കര ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനെ പേയിളകിയതോടെ ദയാവധം നടത്തി. പശുവിൻ്റെ ശരീരത്തില്‍ നായ കടിച്ച പാടുകളുണ്ടായിരുന്നു. തൃശൂര്‍ പാലപ്പിള്ളി എച്ചിപ്പാറയില്‍ സമാനമായ രീതിയില്‍ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു.

പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു. സ്ഥിരീകരിച്ചതോടെ പൊലീസിന്‍റെയും വെറ്ററിനറി സര്‍ജന്‍റെയും അനുമതിയോടെ വെടിവെച്ചു കൊല്ലുകയായിരുന്നു.