video
play-sharp-fill
ഇനി വാക്‌സിനെടുക്കാന്‍ കൊള്ള വില നല്‍കേണ്ടതില്ല; ഡോസ് ഒന്നിന് 275 രൂപയായി കുറയ്‌ക്കാനൊരുങ്ങി കേന്ദ്രം; ബൂസ്റ്റർ ഡോസ് എല്ലാവർക്കും ആവശ്യമില്ലെന്ന് വിദഗ്ധോപദേശം

ഇനി വാക്‌സിനെടുക്കാന്‍ കൊള്ള വില നല്‍കേണ്ടതില്ല; ഡോസ് ഒന്നിന് 275 രൂപയായി കുറയ്‌ക്കാനൊരുങ്ങി കേന്ദ്രം; ബൂസ്റ്റർ ഡോസ് എല്ലാവർക്കും ആവശ്യമില്ലെന്ന് വിദഗ്ധോപദേശം

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കൊവിഡ് വാക്‌സിനുകളായ കൊവാക്‌സിന്റെയും കൊവിഷീല്‍ഡിന്റെയും വില ഏകീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

ഡോസ് ഒന്നിന് 275 രൂപയായി പരിമിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ സര്‍വീസ് ചാര്‍ജായി 150 രൂപയും നിശ്ചയിച്ചേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന്റെ ഭാഗമായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് (എന്‍പിപിഎ) വില പരിധി നിശ്ചയിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മാസത്തോടെ വാക്‌സിനുകള്‍ പൊതു വിപണിയില്‍ ലഭ്യമാക്കുന്നതിന് മുന്നോടിയായിട്ടാണ് സര്‍ക്കാര്‍ വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് സ്വകാര്യ ആശുപത്രികളില്‍ ഈടാക്കുന്നത് 1,200 രൂപയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കൊവിഷീല്‍ഡിന് 780 രൂപയുമാണ്. 150 രൂപ സര്‍വിസ് ചാര്‍ജ് ഉള്‍പ്പെടെയാണ് ഈ വില ഈടാക്കിയിരുന്നത്.

എന്നാല്‍, സര്‍ക്കാരിന് 205 രൂപയ്‌ക്കാണ് ഒരു ഡോസ് വാക്‌സിന്‍ ലഭിക്കുന്നത്. 33 ശതമാനം ലാഭം കൂടി ചേര്‍ത്താണ് 275 രൂപയ്‌ക്ക് വില്‍ക്കാമെന്നാണ് പുതിയ തീരുമാനം.

‘അവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ ഡോട്ട് ഓര്‍ഗ്’ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 93,26,06,511 പേരാണ് രാജ്യത്ത് ഒരു ഡോസ് വാക്‌സിനെടുത്തത്.
68,91,33,722 പേര്‍ രണ്ടുഡോസും 85,72,097 പേര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്.

എന്നാൽ കോവിഡിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്നതില്‍ പുനരാലോചനയുമായി കേന്ദ്ര സര്‍ക്കാര്‍. ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും ആവശ്യമില്ലെന്നാണ് വിദഗ്ധ ഉപദേശം. വിഷയത്തില്‍ കേന്ദ്രം ലോകാരോഗ്യ സംഘടനയുടെ നിലപാടും തേടിയിട്ടുണ്ട്.

ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കിയാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതില്‍ തെളിവില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്. മറ്റ് പലരാജ്യങ്ങളും ഇതിനോടകം ബൂസ്റ്റര്‍ വാക്സീന്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒമിക്രോണിനെ പ്രതിരോധിക്കാന്‍ അതിന് സാധിച്ചിട്ടില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

എന്നാല്‍ അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നത് തുടരാമെന്നാണ് കേന്ദ്ര തീരുമാനം.