കോവിഡ് വാക്സിന്റെ കരുതല്‍ ഡോസ് നല്‍കി തുടങ്ങി; രണ്ടാം ഡോസെടുത്ത് ഒൻപത് മാസം കഴിഞ്ഞ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസെടുക്കാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിന്റെ കരുതല്‍ ഡോസ് നല്‍കാന്‍ തുടങ്ങി.

രണ്ടാം ഡോസെടുത്ത് ഒൻപത് മാസം കഴിഞ്ഞ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോസെടുക്കാം. ഒന്നും രണ്ടും തവണ നല്‍കിയ അതേ വാക്സിന്‍ തന്നെയായിരിക്കും കരുതല്‍ ഡോസെന്നും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് ഒരു ഡോസിന് 150 രൂപ വരെ സര്‍വിസ് ചാര്‍ജ് ഈടാക്കാമെന്നും കേന്ദ്രം നിര്‍​ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ഹരായവര്‍ മുൻപ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കരുതല്‍ ഡോസിന് പുതിയ രജിസ്ട്രേഷന്‍ വേണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കിയിരുന്നു. എല്ലാ വാക്സിനേഷനുകളും കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തും.

സ്വകാര്യ വാക്സിനേഷന്‍ സെന്ററുകളില്‍ ഓണ്‍ലൈനായും നേരിട്ടെത്തിയും രജിസ്ട്രേഷന് സൗകര്യമുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷന്‍ ആരംഭിച്ചത്. ഏപ്രില്‍ ഒന്നിന് 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന്‍ തുടങ്ങി.

മേയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉള്‍പ്പെടുത്തി. 15-18 വയസ്സ് പ്രായമുള്ളവര്‍ക്കായി ജനുവരി മൂന്നിന് അടുത്ത ഘട്ടം ആരംഭിച്ചു.

ജനുവരി 10ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസ്സ് മുതലുള്ളവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ തുടങ്ങി. മാര്‍ച്ച്‌ 16നാണ് 12-14 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പ് തുടങ്ങിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 185.70 കോടി ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.