രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 12,000 കടന്ന് പ്രതിദിന കണക്ക്; 13 മരണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വർധിക്കുന്നു.

ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേര്‍ക്ക്.
കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാള്‍ രണ്ടായിരത്തിലധികം കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത് 13 പേരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പൂനെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി.

ഡൽഹിയില്‍ ടിപിആര്‍ ഏഴു ശതമാനത്തിന് മുകളിലെത്തി. അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്സിനുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പിന്തുണ നല്‍കി വരികയാണ്. കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കും.

ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കും. കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 193.53 കോടിയില്‍ അധികം (1,93,53,58,865) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

12.53 കോടിയില്‍ അധികം (12,53,04,250) കോവിഡ് വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും പിഐബി അറിയിച്ചു.