
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം കുതിക്കുന്നു. ദിവസവും നാനൂറിന് മുകളിലാണ് രോഗികള്‍.
പത്തു ദിവസത്തിനിടെ ജില്ലയിലെ 4032 പേരാണ് രോഗബാധിതരായത്.
ഈ മാസം 15ന് 277 പേര്‍ക്കായിരുന്നു രോഗബാധയെങ്കില്‍ ഇന്നലെ സ്ഥിരീകരിച്ചത് 445 പേര്‍ക്കാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനായി തീവ്രയജ്ഞം ആരോഗ്യവകുപ്പ് സംഘടിപ്പിക്കുമ്പോഴും അനുദിന രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. മറ്റു രോഗങ്ങളുമായി ആശുപത്രികളില്‍ എത്തുമ്പോള്‍ നടത്തുന്ന പരിശോധനയിലാണ് പോസിറ്റീവാണെന്ന് അറിയുന്നത്.
ലക്ഷണങ്ങളുമായി എത്തി സ്വയം പരിശോധന ഇപ്പോഴില്ല. അങ്ങനെ വന്നാല്‍ കണക്ക് ഇനിയും ഉയരും.
മാസ്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കിയെങ്കിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യമായിട്ടില്ല. പിഴ ഉള്‍പ്പെടെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം. സാനിറ്റൈസറിന്റെ കച്ചവടം പകുതിക്കും താഴെയായി. ഇതിനിടെ വിലയും വര്‍ദ്ധിച്ചു.
അതേസമയം സ്‌കൂള്‍ കുട്ടികളില്‍ ഉള്‍പ്പെടെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മിക്ക സ്‌കൂളുകളിലും ഓരോ ദിവസവും ഒന്നിലേറെ പേര്‍ രോഗബാധിതരാകുന്നുണ്ട്. അദ്ധ്യാപകരിലും രോഗം സ്ഥിരീകരിക്കുന്നത് അദ്ധ്യയനം തടസപ്പെടുന്നതിനും കാരണമാകും. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ വകുപ്പ് രോഗബാധിതരുടെ കണക്ക് ശേഖരിച്ചിരുന്നുവെങ്കിലും ഇത്തവണ കണക്ക് ശേഖരണമില്ല.




