കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കോളേജില്‍ ഡി ജെ പാര്‍ട്ടി; പങ്കെടുത്തത് 500ലേറെ വിദ്യാര്‍ത്ഥികൾ; പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: പട്ടാമ്പി ഗവണ്‍മെന്‍റ് സംസ്കൃത കോളേജിൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചു.

അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഡി ജെ പാര്‍ട്ടി നടന്നത്. 500ലേറെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു പാര്‍ട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടികള്‍ക്ക് അമ്പതിലേറെ പേര്‍ ഒരുമിച്ചു കൂടരുത് എന്ന ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഗവണ്‍മെന്‍റ് കോളേജിലെ അധ്യാപകരുടെ അറിവോടെ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അധ്യാപകര്‍ ഇടപെട്ട് പാര്‍ട്ടി നിര്‍ത്തിവച്ചു. നൂറ് പേര്‍ക്കുള്ള അനുമതിയാണ് നല്കിയതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ വിശദീകരിക്കുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല. രാവിലെ ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിന്‍സിപ്പാള്‍ സുനില്‍ ജോണ്‍ പ്രതികരിച്ചു.

സംഭവത്തില്‍ പട്ടാമ്പി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രിന്‍സിപ്പാള്‍, അധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.