
സ്വന്തം ലേഖിക
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവലോകന യോഗത്തിലായിരിക്കും നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. വൈകിട്ട് അഞ്ചിനാണ് യോഗം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കും. കോളേജുകള്‍ അടച്ചിട്ടേക്കും. വിവാഹത്തിലും മരണാനന്തര ചടങ്ങിലും പങ്കെടുക്കാവുന്നവരുടെ എണ്ണവും കുറച്ചേക്കും.
വാരാന്ത്യ നിയന്ത്രണവും രാത്രി കര്‍ഫ്യുവും സജീവ പരിഗണനയിലുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും.
കോവിഡിന്റെ രണ്ടാം തരംഗം കൂടുതലായിരുന്ന കഴിഞ്ഞ മേയ് മാസത്തില്‍ പരമാവധി 29.75 ആയിരുന്നു ടി.പി.ആര്‍. മൂന്നാംതരംഗം തുടക്കത്തിൽ തന്നെ ടി.പി.ആര്‍ 35 കടന്നതോടെയാണ് നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്നത്.
കഴിഞ്ഞയാഴ്ച 14.18 ആയിരുന്നു ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ച കൊണ്ടാണ് രോഗികളുടെ എണ്ണം കുത്തനെ വർദ്ധിച്ചത്.



