play-sharp-fill
കൊറോണ വൈറസ് മനുഷ്യ നിർമിതം ; വുഹാനിലെ ലാബിൽ നിന്ന് ചോർന്നത് ; കണ്ട കാര്യങ്ങൾ ഭയപ്പെടുത്തുന്നത് ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

കൊറോണ വൈറസ് മനുഷ്യ നിർമിതം ; വുഹാനിലെ ലാബിൽ നിന്ന് ചോർന്നത് ; കണ്ട കാര്യങ്ങൾ ഭയപ്പെടുത്തുന്നത് ; വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞൻ

ന്യൂഡൽഹി : മനുഷ്യ ജീവിതങ്ങൾ താറുമാറാക്കിയ കൊറോണ വൈറസിന്റെ ഉത്ഭവത്തെ പറ്റി അന്വേഷണങ്ങളും ഗവേഷണങ്ങളും പുരോഗമിക്കെ നിർണായകമായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഒരു അമേരിക്കൻ ശാസ്ത്രജ്ഞൻ. കോവിഡിനു കാരണമായ കൊറോണ വൈറസ് ‘മനുഷ്യനിർമിതം’ ആണെന്നാണ് യുഎസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്റെ അവകാശവാദം.

വുഹാനിലെ ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്നാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിൽ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലായിരുന്നു ഹൂഫ് ജോലി ചെയ്തിരുന്നത്. അവിടുത്തെ എപ്പിഡമിയോളജിസ്റ്റായിരുന്നു അദ്ദേഹം. ചൈനീസ് സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വുഹാനിലെ ലാബിൽ നിന്നും രണ്ട് വർഷം മുൻപ് ചോർന്നതാണ് കൊറോണ വൈറസ് എന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള എൻജിഒ സംഘടനയായ ഇക്കോ ഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റാണ് മിസ്റ്റർ ഹഫ്. ചൈനയുടെ പരീക്ഷണങ്ങൾ മതിയായ സുരക്ഷയോടെ ആയിരുന്നില്ല നടത്തിയതെന്നും അതിന്റെ ഫലമായാണ് വുഹാൻ ലാബിൽ ചോർച്ചയുണ്ടായതെന്നും ഹഫ് തന്റെ പുസ്തകത്തിൽ അവകാശപ്പെടുന്നു.

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളുടെ കേന്ദ്രമാണ് വുഹാൻ ലാബ്. ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് തൊഴിലാളികളും വൈറസ് അവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. “ലാബിൽ ശരിയായ ജൈവസുരക്ഷ, ബയോസെക്യൂരിറ്റി, റിസ്ക് മാനേജ്മെന്റ് എന്നിവ ഉറപ്പാക്കുന്നതിന് മതിയായ നിയന്ത്രണ നടപടികൾ ഇല്ലായിരുന്നു, വുഹാനിലെ ഇന്‌‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബ് ചോർച്ചയ്ക്ക് ഇത് കാരണമായി.” ആൻഡ്രൂ ഹഫ് തന്റെ പുസ്തകത്തിൽ പറയുന്നു. കൊറോണ ജനിതക എഞ്ചിനീയറിംഗ് ഏജന്റാണെന്ന് ആദ്യ ദിവസം മുതൽ ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോടെക്നോളജി ചൈനക്കാർക്ക് കൈമാറിയതിന് അമേരിക്കൻ സർക്കാരാണ് ഉത്തരവാദിയെന്നും ഹഫ് പറയുന്നു.വൈറസ് മനുഷ്യ നിർമ്മിതമാണെന്നും വുഹാനിലെ ലാബിൽ നിന്ന് ചോർന്നതാണെന്നുമുള്ള അഭ്യൂഹങ്ങൾക്ക് പുറമെയാണ് ഹൂഫിന്റെ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.