പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ മോൺസൺ മാവുങ്കലിന്റെ ജാമ്യഹർജി കോടതി തള്ളി
കൊച്ചി: പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ ജയിലിൽ കഴിയുന്ന മോൺസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതുൾപ്പെടെ രണ്ട് ബലാത്സംഗ കേസുകളാണ് മോൺസൺ മാവുങ്കലിനെതിരെയുള്ളത്.
ഉന്നത വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരന്‍റെ മകളെ പീഡിപ്പിച്ചതിനും വിവാഹിതയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 സെപ്റ്റംബർ 25നാണ് വ്യാജ പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മോൻസണെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് പീഡനക്കേസുകൾ വെളിച്ചത്ത് വന്നത്.
Third Eye News K
0