
സ്വന്തം ലേഖിക
പാലക്കാട്: പാലക്കാട് പുതുപെരിയാരം ഓട്ടൂര്‍കാടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്.
പ്രതീക്ഷ നഗര്‍ മയൂരം വീട്ടില്‍ ചന്ദ്രന്‍ (65), ദേവി (55) എന്നിവരാണ് മരിച്ചത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ദ്രന്റെ മൃതദേഹം ബെഡ്‌റൂമിലും ദേവിയുടെ മൃതദേഹം ഹാളിലുമാണ് കണ്ടെത്തിയത്. ശരീരത്തില്‍ ധാരാളം മുറിവുകളും ഉണ്ടായിരുന്നു.
മകന്‍ സനലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിവരെ സനല്‍ വീട്ടിലുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സനലിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു. ഫോണ്‍ സ്വിച്ച് ഓഫായ നിലയിലാണ്.
ബി ടെക് പൂര്‍ത്തിയാക്കിയ ശേഷം സനല്‍ മുംബൈയിലെ ഒരു ജുവലറിയില്‍ ജോലി നോക്കുകയായിരുന്നു. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു സനല്‍. കുടുംബത്തില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മകള്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. മൂന്നാമത്തെ മകന്‍ എറണാകുളത്ത് ജോലി ചെയ്യുന്നു.



