play-sharp-fill
രാജ്യത്ത് കോവിഡ് രോ​ഗികള്‍ കൂടുന്നു; മരണ നിരക്ക് വർദ്ധിച്ചു;  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍

രാജ്യത്ത് കോവിഡ് രോ​ഗികള്‍ കൂടുന്നു; മരണ നിരക്ക് വർദ്ധിച്ചു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍

സ്വന്തം ലേഖിക

ഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.


പ്രതിദിന രോ​ഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ 1,59,632 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവില്‍ 5,90,611 പേരാണ് കോവിഡ് ബാധിതരായി രാജ്യത്തുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദിനം പ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക് 10.21ലേക്കെത്തി. ഒരു ദിവസത്തെ മരണം 327ലേക്കെത്തി. ആകെ മരണം നാല് ലക്ഷത്തിന് മുകളിലായി. 4,83,790 ആണ് ഇതുവരെയുള്ള ആകെ മരണ സംഖ്യ

ഡൽഹിയില്‍ പ്രധാന ആശുപത്രികളിലെ എഴുന്നൂറ്റി അമ്പതില്‍ അധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എയിംസില്‍ മാത്രം 350 ഡോക്റ്റര്‍മാര്‍ ഐസൊലേഷനില്‍ ആണ്. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലും രോഗം പടരുകയാണ്.

ഇതിനിടെ തമിഴ്നാട് ഇന്ന് ലോക്ക് ‍ഡൗണ്‍ ആചരിക്കുകയാണ്. വാളയാര്‍ അതിര്‍ത്തിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
പ്രധാന പാത പൂര്‍ണമായും അടച്ചിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ സര്‍വ്വീസ് റോഡിലൂടെ കടത്തിവിടുകയാണ്.

കേരളത്തിലും കോവിഡ് പ്രതിദിന ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. എന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.