“ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു”; ദിലീപിനെതിരെ ഗുരുതര ആരോപണവുമായി ആലപ്പി അഷ്‌റഫ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ദിലീപിനെതിരെ പുതിയൊരു ആരോപണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്.

തന്നെയും ലോറി കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സംവിധായകന്‍ ഫേയ്സ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം;

” ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു…..ആലപ്പുഴക്കാരന്‍ ഹസീബ് നിര്‍മ്മിച്ച”കുട്ടനാടന്‍ മാര്‍പാപ്പ “എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ വന്നതായിരുന്നു ദിലീപിന്റെ സന്തത സഹചാരിയായ സംവിധായക നടന്‍. അയാള്‍ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലര്‍ എന്നെ തുരുതുരാ ഫോണില്‍ വിളിച്ച്‌ ” അഷ്റഫിക്കാ… സൂക്ഷിക്കണെ.. ” എന്ന്.ഞാനോ… എന്തിന് …?.ഷൂട്ടിംഗ് സെറ്റില്‍ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ച്‌ സംസാരിച്ചുവത്രേ..

നടിക്കൊപ്പമുള്ള എന്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമര്‍ശിച്ചു. എന്റെ പേരു കേട്ടതും അയാള്‍ ക്ഷുഭിതനായി .”ആലപ്പി അഷറഫ് അവനെ ലോറി കേറ്റി കൊല്ലണം”.ഇതായിരുന്നു അയാളുടെ ഭീഷണി.

ആ ക്രൂരമായ വാക്കുകള്‍ കേട്ട് ഒപ്പമിരുന്നവര്‍ ഞെട്ടി. അവരില്‍ ചിലരാണ് എന്നെ വിളിച്ചു ഒന്നു സൂക്ഷിക്കാന്‍ മുന്നറിയിപ്പ് നല്കിയത്. അന്ന് ഞാനതത്ര കാര്യമാക്കിയില്ല … ഇന്നിപ്പോള്‍ പക്ഷേ ഭയമില്ലെങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു.

ഇതൊക്കെ കേട്ട് പിന്‍തിരിഞ്ഞോടാന്‍ ചോദ്യം ചെയ്യുമ്പോള്‍ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാന്‍. ജനിച്ചാല്‍ എന്നായാലും ഒരിക്കല്‍ മരിക്കും. മരണം വരെ നീതിക്കായ് അവള്‍ക്കൊപ്പം.”