കോട്ടയം കളക്ട്രേറ്റിന് മുൻപിലെ സംഘർഷം; യു.ഡി.എഫ് പ്രവർത്തകർക്ക് ജാമ്യം; സബ് ജയിലിന് മുൻപിൽ സ്വീകരണം നല്കി പ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കളക്ട്രേറ്റിലേയ്ക്ക് യു.ഡി.എഫ് പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയവർക്ക് സബ് ജയിലിന് പുറത്ത് സ്വീകരണമൊരുക്കി യുഡിഫ്.

വയനാട്ടിൽ രാഹുൽ ഗാന്ധി എം പി യുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്ന് നടത്തിയ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിനെ തുടർന്നായിരുന്നു മാർച്ച്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘർഷത്തിൽ കോട്ടയം ഡിവൈഎസ്പി . ജെ സന്തോഷ് കുമാർ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു.

കെ.പി.സി.സി നിർവാഹക സമിതി അംഗം ജെയ്ജി പാലയ്ക്കലോടി, പുതുപ്പള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി, മുൻ നഗരസഭാഗം ടിറ്റോ, ജോബി, മുസ്ലീം ലീഗ് പ്രവർത്തകൻ അൻസാരി, എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

കേസ് പരിഗണിച്ച കോടതി പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനു 14500 രൂപ നഷ്പരിഹാരം കെട്ടിവയ്ക്കണമെന്നും, എല്ലാ ഞായറാഴ്ചയും കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തി ഒപ്പിടണമെന്നുമാണ് ജാമ്യ വ്യവസ്ഥ.

കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിൽ നിന്നാണ് ജാമ്യം ലഭിച്ചത്.
അഡ്വ.സിബി ചേനപ്പാടി യുഡിഎഫ് പ്രവർത്തകർക്ക് വേണ്ടി ഹാജരായി

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവർക്ക് യുഡിഫ് നേതാക്കൾ സബ് ജയിലിന് പുറത്ത് സ്വീകരണമൊരുക്കി. യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പൻ, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ഗോപകുമാർ, പ്രിൻസ് ലൂക്കോസ്,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ, അരുൺ മാർക്കോസ് എന്നിവർ നേതൃത്വം നല്കി.