ബാറിനുള്ളിലെ സംഘർഷം; ഒളിവിലായിരുന്ന പ്രതി ചിങ്ങവനം പോലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: ബാറിനുള്ളില്‍ യുവാവിനെ ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയിൽ.
ചാന്നാനിക്കാട് കണിയാന്‍മല പുത്തന്‍പറമ്പില്‍ വീട്ടില്‍ വിനോദ് മകന്‍ വികാസ് വിനോദ് (23) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ ജിഷ്ണുവും കൂടി കഴിഞ്ഞദിവസം ചിങ്ങവനത്തുള്ള ബാറിൽവച്ച് മദ്യപിക്കുന്നതിനിടയില്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആക്രമണത്തില്‍ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാറിനുള്ളിലെ ടി.വി ഓഫ് ചെയ്തതുമായി ബന്ധപ്പെട്ടാണ് യുവാവും ഇവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോവുകയും, ജിഷ്ണുവിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടുകയും ചെയ്തിരുന്നു.
കൂടെയുണ്ടായിരുന്ന വികാസിനുവേണ്ടി തിരച്ചില്‍ ശക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ ഇടുക്കി മൂലമറ്റത്തു നിന്നും പിടികൂടുകയായിരുന്നു.ഇയാള്‍ക്ക് ചിങ്ങവനം ,കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്.
ചിങ്ങവനം എസ്.എച്ച്.ഓ ജിജു ടി ആർ, എസ്.ഐ അനീഷ്കുമാർ, സി.പി.ഓമാരായ സതീഷ്, സലമോൻ, മണികണ്ഠൻ, പ്രകാശ്, സുനില്‍ കുമാര്‍, ലുയിസ് പോള്‍ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.